കൊച്ചി നഗരത്തിൽ പെയിന്റ് കടയ്ക്ക് തീപിടിച്ചു
Saturday, March 22, 2025 10:12 PM IST
കൊച്ചി: കതൃക്കടവ് റോഡില്‍ പെയിന്റ് കടയ്ക്ക് തീപിടിച്ചു. കടകളിലേക്കുള്ള വെല്‍ഡിംഗ് സാധനങ്ങള്‍ ഇറക്കുന്നതിടെയാണ് തീപ്പിടിത്തം ഉണ്ടായത്. കടക്കുള്ളില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് സൂചന.
കടയുടെ തൊട്ടടുത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
തീപിടിക്കുന്നതിനു തൊട്ടുമുന്‍പ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. കടയുടെ മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു.
എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്.