നെടുമങ്ങാട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാക്കൾ പിടിയിൽ
Saturday, March 22, 2025 3:42 PM IST
തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന രണ്ടു പേർ പിടിയിൽ. വാണ്ടമേക്കുംകര വീട്ടിൽ ആർ. ബിപിൻ ( 21 ), അയിരൂപ്പാറ നാലുമുക്ക് കുന്നുവിള വീട്ടിൽ എസ്. ഹാഷിം (36) എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽനടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.