ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം 2056 വ​രെ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ചെ​ന്നൈ​യി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ വിളി​ച്ചു​ചേ​ര്‍​ത്ത സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ നീ​ക്കം പാ​ർ​ല​മെ​ന്‍റി​ല്‍ യോ​ജി​ച്ച് ത​ട​യും.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം 2056 വ​രെ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് രാ​ഷ്ട്ര​പ​തി​ക്ക് നി​വേ​ദ​നം ന​ൽ​കും. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​മാ​രും പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ഒ​ന്നി​ച്ച് രാ​ഷ്ട്രപ​തി​യെ കാ​ണും. പാർലമെന്‍റിൽ നീക്കങ്ങൾ ഏകോപിപ്പിക്കാൻ എം​പി​മാ​ർ അ​ട​ങ്ങു​ന്ന കോ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.

ജ​നാ​ധി​പ​ത്യ​വും ഫെ​ഡ​റ​ൽ ശി​ല​യും സം​ര​ക്ഷി​ക്കാ​നാ​യാ​ണ് പോ​രാ​ട്ടം. ഇ​ത് ച​രി​ത്ര​ദി​ന​മാ​ണെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന നീ​ക്ക​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റായി വി​ജ​യ​ൻ പ​റ​ഞ്ഞു. മ​ണ്ഡ​ല പു​ന​ർനി​ർ​ണ​യം ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ൾ പോ​ലെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

മ​ണ്ഡ​ല പു​ന​ര്‍​നി​ര്‍​ണ​യ നീ​ക്കം ബി​ജെ​പി​ക്ക് വേ​ണ്ടി​യാ​ണ്. തെ​ക്കേ ഇ​ന്ത്യ​യി​ലെ സീ​റ്റു​ക​ൾ കാ​ര്യ​മാ​യി കു​റ​യും. വ്യ​ത്യ​സ്ത ശ​ബ്ദ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മ​മാ​ണി​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ച​രി​ത്ര​ത്തി​ൽ നി​ന്ന് പ​ഠി​ക്ക​ണം. ഫെ​ഡ​റ​ലി​സം രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​യാ​ണ്. വൈ​വി​ധ്യ​ങ്ങ​ളെ ഉ​ൾ​കൊ​ള്ളാ​ത്ത മ​ണ്ഡ​ല പു​ന​ർനി​ർ​ണ​യം നീ​തി​പൂ​ർ​വം ആ​കി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ 13 പാ​ർ​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.