ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി
Saturday, March 22, 2025 12:52 PM IST
ബംഗളൂരു: മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്.
ബംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് പെൺകുട്ടി താഴേക്ക് ചാടിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിബിഎ ഏവിയേഷൻ വിദ്യാർഥിനിയായിരുന്നു ലക്ഷ്മി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.