ആശാസമരം: കേരളത്തിന് ഇനി ഒന്നും ചെയ്യാനില്ലെന്ന് എ.കെ.ബാലന്
Saturday, March 22, 2025 9:32 AM IST
തിരുവനന്തപുരം: ആശമാരുടെ പ്രശ്നത്തിൽ കേരളത്തിന് ഇനി ഒന്നും ചെയ്യാനില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. അവരുടെ വേതനം വര്‍ധിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.
കേന്ദ്രം നിശ്ചയിച്ച തുകയേക്കാള്‍ കൂടുതലാണ് നിലവില്‍ സംസ്ഥാനം ആശമാര്‍ക്ക് കൊടുക്കുന്നത്. ആശമാരുടെ ആവശ്യങ്ങളോട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഒരു വിയോജിപ്പുമില്ല.
പക്ഷേ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് കേന്ദ്രമാണ്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ സമരത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശാസമരത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്സഖ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വെള്ളിയാഴ്ച വിമർശിച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് സമരത്തിന് പിന്നിലെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.