വസ്ത്രം മാറിയെടുക്കാൻ എത്തിയ പന്ത്രണ്ടുകാരനു നേരെ ആക്രമണം; തുണിക്കട ജീവനക്കാരന് പിടിയിൽ
Saturday, March 22, 2025 8:08 AM IST
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് വസ്ത്രശാലയില്‍ പന്ത്രണ്ടുകാരനുനേരെ ആക്രമണം. കടയിൽനിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ എത്തിയ കുട്ടിയെ തുണിക്കട ജീവനക്കാരൻ തള്ളിയിട്ടുകയായിരുന്നു.
വ്യാഴാഴ്ചയായിരുന്നു സംഭവം. ജീവനക്കാരനായ അശ്വന്തിനെ പോലീസ് പിടികൂടി. പരിക്കേറ്റ കുട്ടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.