യുവാവിനെ വെട്ടിക്കൊന്ന കേസ്; മുഖ്യപ്രതിയെ ഓടിച്ചിട്ട് പിടികൂടി
Saturday, March 22, 2025 7:06 AM IST
തൃശൂർ: പെരുന്പിലാവിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. പെരുന്പിലാവ് സ്വദേശി അക്ഷയ് (27) കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി ലിഷോയാണ് പിടിയിലായത്.
കൊലപാതകം നടന്ന വീടിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുന്നതു കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കേസിൽ ബാദുഷ, നിഖിൽ, ആകാശ് എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഒരാഴ്ച മുമ്പാണ് ലിഷോയ് ജയിലിൽ നിന്ന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു. മരത്തംകോട് സ്വദേശിയാണ് കൊല്ലപ്പെട്ട അക്ഷയ്.