തി​രു​വ​നന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം നാ​ൽ​പ്പ​ത്തി​യൊ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. സ​മ​രം ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശ​മാ​ർ തു​ട​ങ്ങി​യ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം മൂ​ന്നാം ദി​വ​സും തു​ട​രു​ക​യാ​ണ്.

കേ​ര​ള ആ​ശ ഹ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു, ത​ങ്ക​മ​ണി, ശോ​ഭ എ​ന്നി​വ​രാ​ണ് നി​രാ​ഹാ​ര​മി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​ർ. ഷീ​ജ​യെ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളു​മാ​യി​ട്ടാ​ണ് ആ​ശാ പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന​ത്.