മലമാനിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി
Saturday, March 22, 2025 3:25 AM IST
പാലക്കാട്: മലമാനിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി. മണ്ണാർക്കാട് കരടിയോട് പള്ളിക്ക് സമീപത്തുള്ള ഒഴിഞ്ഞ റബർ തോട്ടത്തിൽ വച്ച് മാനിനെ വെടിവെച്ചു കൊന്ന കേസിൽ കോട്ടോപ്പാടം ഇരട്ടവാരി സ്വദേശികളായ കുഞ്ഞയമു, റാഫി എന്നിവരാണ് കീഴടങ്ങിയത്.
റാഫിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മാനിന്റെ ഇറച്ചിയും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ മാനിനെ വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിരുന്നു. മൂന്ന് വയസ് പ്രായമുള്ള മലമാനിനെയാണ് ഇവർ വെടിവെച്ച് കൊന്നത്.
കേസിലെ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.