സുരക്ഷാ പ്രശ്നം; ഐപിഎല്ലിൽ കോൽക്കത്ത-ലക്നോ മത്സരവേദി മാറ്റി
Saturday, March 22, 2025 3:14 AM IST
കോല്‍ക്കത്ത: ഐപിഎല്ലിൽ കോൽക്കത്ത-ലക്നോ മത്സരവേദിയിൽ മാറ്റം. ഏപ്രില്‍ ആറിന് ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മത്സരത്തിന്റെ വേദിയിലാണ് മാറ്റം.
കോല്‍ക്കത്തയില്‍ നിന്നും ഗുവാഹത്തിയിലേക്കാണ് മത്സരം മാറ്റിയത്. രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഐപിഎല്‍ മത്സരത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.