കോ​ല്‍​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത-​ല​ക്നോ മ​ത്സ​ര​വേ​ദി​യി​ൽ മാ​റ്റം. ഏ​പ്രി​ല്‍ ആ​റി​ന് ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നെ​തി​രെ​യു​ള്ള കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ ഹോം ​മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യി​ലാ​ണ് മാ​റ്റം.

കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്നും ഗു​വാ​ഹ​ത്തി​യി​ലേ​ക്കാ​ണ് മ​ത്സ​രം മാ​റ്റി​യ​ത്. രാ​മ​ന​വ​മി ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഐ​പി​എ​ല്‍ മ​ത്സ​ര​ത്തി​ന് വേ​ണ്ട​ത്ര സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.

ബം​ഗാ​ള്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ്‌​നേ​ഹാ​ശി​ഷ് ഗാം​ഗു​ലി​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.