നിരാഹാരമിരുന്ന ആശാ പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി
Saturday, March 22, 2025 1:06 AM IST
തിരുവനന്തപുരം: അനിശ്ചിതകാല നിരാഹാരസമരം നടത്തിയിരുന്ന ആശാപ്രവർത്തകയായ ആർ. ഷീജയെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസമായി നിരാഹാരമിരിക്കുന്ന ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഷീജയ്ക്ക് പകരം വട്ടിയൂർകാവ് യുപിഎച്ച്എസ്സി ആശപ്രവർത്തക ശോഭ നിരാഹാര സമരം തുടങ്ങി. രാത്രി 9.30 ഓടെയാണ് ശോഭ സമരം ഏറ്റെടുത്ത് നിരാഹാരം തുടങ്ങിയത്.
സമരസമിതി നേതാവ് എം.എ. ബിന്ദു, തങ്കമണി എന്നിവർ നിരാഹാരം തുടരുകയാണ്. അതേസമയം, കേന്ദ്രസർക്കാരിന്റെ മാർഗരേഖകളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ് മലപ്പുറത്ത് പറഞ്ഞു.