കൊല്ലത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
Friday, March 21, 2025 11:10 PM IST
കൊല്ലം: പരവൂർ പാരിപ്പള്ളി റോഡിൽ ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ചിറക്കര സ്വദേശി ഷാജി (57) ആണ് മരിച്ചത്.
മുക്കട ജംഗ്ഷനിലാണ് ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. അമിത വേഗതയിൽ പരവൂർ ഭാഗത്തേക്ക് വന്ന ടിപ്പർ ഷാജി സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
അപകടം നടന്ന ഉടനെ ഷാജിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.