കൊല്ലത്ത് വൻ ലഹരി വേട്ട; 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ
Friday, March 21, 2025 10:24 PM IST
കൊല്ലം: എംഡിഎംഎയുമായി യുവതി പിടിയിൽ. പെരിനാട് ഇടവട്ടം സ്വദേശി അനില രവീന്ദ്രൻ ആണ് പിടിയിലായത്.
50 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് കാറിൽ വരുന്നതിനിടെയാണ് ഇവർ പിടിയിലായത്.