തൃശൂർ പെരുന്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു
Friday, March 21, 2025 10:04 PM IST
തൃശൂർ: പെരുന്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. പെരുന്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്.
അക്ഷയുടെ സുഹൃത്ത് ലിഷോയ് ആണ് കൊല നടത്തിയത്. കൊലയ്ക്ക് ശേഷം ലിഷോയ് ഒളിവിൽ പോയി. മറ്റൊരു സുഹൃത്തായ ബാദുഷയ്ക്കും വെട്ടേറ്റു.
മൂന്ന് പേരും ഒട്ടേറെ കേസുകളിൽ പ്രതികളാണ്.