വടകരയിൽ കഞ്ചാവുമായി ദമ്പതികൾപിടിയിൽ
Friday, March 21, 2025 9:56 PM IST
കോഴിക്കോട്: കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. കോഴിക്കോട് വടകരയിൽ ആണ് സംഭവം.
വില്ല്യാപ്പള്ളി സ്വദേശി അബ്ദുൽ കരീം, ഭാര്യ റുഖിയ എന്നിവരാണ് പിടിയിലായത്. കരീമിനെ വടകരയിൽ നിന്നും റൂഖിയയെ വീട്ടിൽ നിന്നുമാണ് എക്സൈസ് പിടികൂടിയത്.
25 ഗ്രാം കഞ്ചാവ് ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.