കായംകുളത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
Friday, March 21, 2025 9:32 PM IST
ആലപ്പുഴ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. ആലപ്പുഴ കായംകുളത്ത് ആണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
കായംകുളം ചേരാവള്ളി വലിയവീട്ടിൽ ശശികുമാർ (63) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ വീടിന് മുന്നിൽ പത്രം വായിച്ചുകൊണ്ടിരിക്കെ റോഡിൽ നിന്നും ഓടിവന്ന കാട്ടുപന്നി ശശികുമാറിനെ ആക്രമിക്കുകയായിരുന്നു.
പന്നി ഇയാളുടെ ശരീരത്തിൽ വന്ന് ഇടിക്കുകയും കാലിൽ കടിക്കുകയുമായിരുന്നു. പരിക്കേറ്റ ശശികുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.