പെരുമ്പാവൂരിൽ ഏഴുവയസുകാരൻ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ
Friday, March 21, 2025 8:51 PM IST
കൊച്ചി: ഏഴ് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. പെരുമ്പാവൂർ കുറുപ്പുംപടിയിൽ ആണ് സംഭവം.
കുറുപ്പുംപടി പൊന്നിടായി അമ്പിളി ഭവനിൽ സജീവ് - അമ്പിളി ദമ്പതികളുടെ മകൻ സിദ്ധാർഥ് ആണ് മരിച്ചത്. ഇവരുടെ വീടിന് തൊട്ടടുത്ത് മീൻ വളർത്തുന്നതിനായി ഉണ്ടാക്കിയ കുളത്തിൽ വീണ നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്.
രാവിലെ മൂത്ത കുട്ടിയെ സ്കൂൾ ബസ് കയറ്റിവിടാൻ റോഡിലേക്ക് വന്ന അമ്മയോടൊപ്പം സിദ്ധാർഥും ഉണ്ടായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.