ആലുവയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം; നാല് പേർ പിടിയിൽ
Friday, March 21, 2025 6:48 PM IST
കൊച്ചി: ആലുവയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നാല് പേർ പിടിയിൽ. വിബിൻ, ജിനോയ്, ആലീഫ്, മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്.
ബാർ ജീവനക്കാരനായ കണ്ണൂർ സ്വദേശി ശ്രീജേഷിന്റെ മൊബൈല്‍ ഫോണും നാലായിരം രൂപയുമാണ് നാലംഘ സംഘം കവര്‍ന്നത്. ആലുവയിലുള്ള അലങ്കാര്‍ ബാറിലെ ജീവനക്കാരനായ ശ്രീജേഷ് ഞായറാഴ്ച പുലർച്ചെ ട്രെയിനിറങ്ങി താമസ സ്ഥലത്തേക്ക് റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോഴാണ് കവർച്ചാസംഘം തടഞ്ഞുനിർത്തിയത്.
പിന്നീട് മൊബൈൽ ഫോണും കൈയിലുള്ള പണവും തട്ടിയെടുക്കുകയായിരുന്നു.