കോഴിക്കോട്ട് ലഹരിക്ക് അടിമയായ മകനെ അമ്മ പോലീസിൽ ഏൽപ്പിച്ചു
Friday, March 21, 2025 6:23 PM IST
കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ അമ്മ പോലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് എലത്തൂരിൽ ആണ് സംഭവം.
എലത്തൂർ സ്വദേശി രാഹുലിനെ ആണ് അമ്മ പോലീസിൽ ഏൽപ്പിച്ചത്. യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. സഹോദരിയുടെ കുഞ്ഞിനെ കൊല്ലുമെന്നും യുവാവ് ഭീഷണിപ്പെടുത്തി.
ചോദിച്ച പണം നൽകാത്തതിനാലാണ് യുവാവ് കൊലവിളി നടത്തിയത്. രാഹുൽ വീട്ടിൽ വച്ചും ലഹരി ഉപയോഗിച്ചിരുന്നതായി അമ്മ പറഞ്ഞു.