മലപ്പുറത്ത് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
Friday, March 21, 2025 5:59 PM IST
മലപ്പുറം: തെയ്യാലയില്നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി കുണ്ടില്‍ പരേക്കാട്ട് ഉസ്മാന് (41), കോലാട് പുല്‍പ്പറമ്പ് സ്വദേശി പെരുളില്‍ മുഹമ്മദ് റാഷിദ് (21) എന്നിവരാണ് പിടിയിലായത്.
താനൂര്‍ തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടു വരവേയാണ് ഇവർ പിടിയിലായത്. 1.8 കിലോ കഞ്ചാവുമായാണ് ഇരുവരേയും പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.