ഹണി ട്രാപ്പ് പ്രതിഷേധം; കർണാടകയിൽ 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ
Friday, March 21, 2025 5:56 PM IST
ബംഗളൂരു: കർണാടകയിൽ 18 ബിജെപി എംഎൽഎമാരെ സസ്പെൻഡുചെയ്തു. ഹണി ട്രാപ്പ് പ്രതിഷേധത്തിനു പിന്നാലെയാണ് നടപടി.
അതേസമയം പ്രതിഷേധം തുടരുമെന്ന് ബിജെപി അറിയിച്ചു. കർണാടകയിലെ ഒരു മന്ത്രിയെ കുടുക്കാൻ രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നെന്ന് മന്ത്രി സതീഷ് ജർക്കിഹോളി വെളിപ്പെടുത്തിയിരുന്നു.
48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ.എൻ. രാജണ്ണയും പറഞ്ഞിരുന്നു. ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ട്.
ദേശീയ പാർട്ടികളിലെ എംഎൽഎ മാരും ഹണി ട്രാപ്പിന് ഇരകളാണ്. തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ വെളിപ്പെടുത്തി.