പിടിഎം സ്കൂളിലെ സംഘർഷം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ
Friday, March 21, 2025 4:26 PM IST
മലപ്പുറം: പെരിന്തൽമണ്ണ താഴെക്കോട്ടെ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ സംഘർഷത്തിൽ രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ. വിദ്യാർഥികളെ രക്ഷിതാക്കൾക്കൊപ്പം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തിച്ചു.
സഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
സ്കൂളിലെ ഇംഗ്ലീഷ്-മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർഥി പരീക്ഷയെഴുതാൻ ഇന്ന് സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. നടപടി നേരിട്ട വിദ്യാർഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.