എറണാകുളത്ത് യുവാവിനെ കാർ ഇടിച്ച് കൊല്ലാൻ ശ്രമം; പിന്നിൽ ലഹരി സംഘമെന്ന് നാട്ടുകാർ
Friday, March 21, 2025 4:20 PM IST
എറണാകുളം: കൊച്ചിയിൽ യുവാവിനെ കാർ ഇടിച്ച് കൊല്ലാൻ ശ്രമം. എറണാകുളം എസ്ആർഎം റോഡിൽ ആണ് സംഭവം.
കാറിന്റെ ബോണറ്റിൽ വീണ യുവാവിനെ അര കിലോമീറ്ററോളം വലിച്ചിഴച്ചു. സംഭവത്തിൽ ഒരാളെ എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്.
ഇവർ ലഹരി ഉപയോഗത്തിന് എത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ ഒരു ഹോസ്റ്റലിൽ എത്തി പെൺകുട്ടികളോടൊപ്പം ലഹരി ഉപയോഗിച്ചത് നാട്ടുകാർ ചോദ്യംചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.