കോഴിക്കോട്ട് 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Friday, March 21, 2025 4:12 PM IST
കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശേരി സ്വദേശി മിർഷാദ് ആണ് പിടിയിലായത്. 58 ഗ്രാം എംഡിഎംഎയുമായാണ് മിർഷാദ് പിടിയിലായത്.
കോഴിക്കോട് കോവൂർ - ഇരിങ്ങാടൻ പള്ളി റോഡിൽ വച്ചാണ് ഇയാൾ പിടിയിലായത്. മസ്താൻ എന്ന പേരിലാണ് മിർഷാദ് അറിയപ്പെടുന്നതെന്ന് എക്സൈസ് ഓഫീസർ പറഞ്ഞു.
താമരശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനാണ് പിടിയിലായതെന്ന് എക്സൈസ് സിഐ പ്രജിത്ത് പറഞ്ഞു. എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിർഷാദ് എന്നും സിഐ പ്രജിത്ത് പറഞ്ഞു.