കർണാടകയിൽ തിങ്കളാഴ്ച ബന്ദ്
Friday, March 21, 2025 3:51 PM IST
ബംഗളൂരു: കർണാടകയിൽ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദ് സംഘടിപ്പിക്കും. ബിഎംടിസി തൊഴിലാളികള്‍ അടക്കം ബന്ദിന് പിന്തുണയര്‍പ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതുഗതാഗതം സ്തംഭിക്കാൻ സാധ്യതയുണ്ട് .
കര്‍ണാടകയിലെ മറാത്തി ഗ്രൂപ്പുകളെ നിരോധിക്കണമെന്നാണ് കന്നഡ അനുകൂല സംഘടനകളുടെ പ്രധാന ആവശ്യം.