ആശാസമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍സഖ്യം: എം.വി.ഗോവിന്ദന്
Friday, March 21, 2025 3:40 PM IST
തിരുവനന്തപുരം: ആശാസമരത്തിനെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍സഖ്യമെന്ന് ഗോവിന്ദന് വിമര്‍ശിച്ചു.
സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് സമരത്തിന് പിന്നില്‍. യുഡിഎഫും ബിജെപിയുമൊക്കെ ആ സമരത്തിന്റെ ഭാഗമാണ്. എല്ലാവര്ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. ആ സമരത്തെയും ജനാധിപത്യ സമരമായാണ് കാണുന്നത്.
എന്നാല്‍ സമരത്തിന്റെ ലക്ഷ്യം പ്രധാനമാണ്. ആശാപ്രവര്‍ത്തകരെ ഉപയോഗിച്ച് എസ്യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ നടത്തുന്ന നീക്കത്തെയാണ് എതിര്‍ക്കുന്നത്. ആശമാരുടെ വിഷയത്തിന് പരിഹാരം കാണേണ്ടത് കേന്ദ്രമാണെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.