പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം; തയ്യൽക്കടക്കാരൻ അറസ്റ്റിൽ
Friday, March 21, 2025 2:52 PM IST
തിരുവനന്തപുരം: പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ തയ്യൽക്കടക്കാരൻ അറസ്റ്റിൽ. കടകംപളളി സ്വദേശി സുധീറാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യൂണിഫോമിന്റെ അളവെടുക്കാൻ വന്നപ്പോൾ ഇയാൾ കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരം അറിയിച്ചെങ്കിലും തുടർനടപടി ഉണ്ടാകാത്തതിനാൽ ഇവർ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. പോക്സോ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.