സൂപ്പർമാൻ ചാപ്മാൻ! കിവീസിനെതിരേ പാക്കിസ്ഥാന് ജയിക്കാൻ 205
Friday, March 21, 2025 2:03 PM IST
ഓക്ലൻഡ്: പാക്കിസ്ഥാനെതിരായ മൂന്നാം ട്വന്റി-20യിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 19.5 ഓവറിൽ 204 റൺസിന് പുറത്തായി.
തകർപ്പൻ അർധസെഞ്ചുറി നേടിയ മാർക്ക് ചാപ്മാന്റെ കരുത്തിലാണ് കിവീസ് 200 കടന്നത്. 44 പന്തിൽ 11 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 94 റൺസെടുത്ത ചാപ്മാനാണ് ടോപ് സ്കോറർ. അതേസമയം, ടിം സീഫെർട്ട് (ഒമ്പതു പന്തിൽ 19), ഡാരിൽ മിച്ചൽ (11 പന്തിൽ 17), നായകൻ മൈക്കൽ ബ്രേസ്വെൽ (18 പന്തിൽ 31), ഇഷ് സോധി (10) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് 29 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഹീൻഷാ അഫ്രീദി, അബ്രാർ അഹമ്മദ്, അബ്ബാസ് അഫ്രീദി എന്നിവർ രണ്ടുവിക്കറ്റ് വീതവും ഷദബ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.