ആസാം സ്വദേശിയുടേത് കൊലപാതകം, പിന്നിൽ ലഹരി തർക്കം; സുഹൃത്തുക്കളായ നാല് പേര് കസ്റ്റഡിയില്‍
Friday, March 21, 2025 1:03 PM IST
മലപ്പുറം: കോട്ടയ്ക്കലിലെ ആസാം സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മയക്കുമരുന്ന് സംഘാംഗങ്ങളാണെന്നും കഞ്ചാവ് വില്‍പ്പനയിലെ പണം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
ആസാം സ്വദേശിയ ഹബീല്‍ ഹുസൈന് (23)ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നുവെന്ന് മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു പറഞ്ഞു.
കൊല്ലപ്പെട്ട ഹബീല്‍ ഹുസൈന് ലഹരി വില്പന സംഘത്തില്‍ പെട്ടയാളാണ്. തർക്കത്തിനു പിന്നാലെ പ്രകോപിതരായ കൂട്ടാളികൾ വടികൊണ്ട് ഇയാളുടെ തലക്കടിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.