പത്തനംതിട്ടയിൽ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Friday, March 21, 2025 12:08 PM IST
പത്തനംതിട്ട: ഏറത്ത് വയലയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. നെച്ചിറ താഴേക്കിൽ സാറാമ്മയ്ക്കാണ്(56) പരിക്കേറ്റത്.
തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി വീടിന് സമീപം നിൽക്കുന്പോഴായിരുന്നു ആക്രമണം. ഇടിയേറ്റ് നിലത്തുവീണ ഇവരെ പന്നി വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതോടെ അയൽക്കാർ ബഹളം വച്ച് ഓടിക്കുകയായിരുന്നു.