ക​ണ്ണൂ​ര്‍: മു​ഴ​പ്പി​ല​ങ്ങാ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ സൂ​ര​ജ് വ​ധ​ക്കേ​സി​ൽ ഒ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ. പ​ത്താം പ്ര​തി​യെ വെ​റു​തെ വി​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി പി.​എം മ​നോ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ മ​നോ​ര​ജ് നാ​രാ​യ​ണ​ൻ, ടി.​പി. കേ​സ് പ്ര​തി ടി.​കെ. ര​ജീ​ഷ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് കു​റ്റ​ക്കാ​ർ. ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​ൽ ശി​ക്ഷ വി​ധി തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഒ​രു സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സൂ​ര​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കേ​സി​ൽ 28 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു.

കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റം ചു​മ​ത്തി 12 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ര​ണ്ടു പ്ര​തി​ക​ൾ മ​രി​ച്ചു. 2005 ആ​ഗ​സ്റ്റ് ഏ​ഴി​ന് രാ​വി​ലെ 8.40 ന് ​ഓ​ട്ടോ​യി​ലെ​ത്തി​യ ഒ​രു സം​ഘം രാ​ഷ്ട്രീ​യ വി​രോ​ധ​ത്താ​ൽ സൂ​ര​ജി​നെ ബോം​ബെ​റി​ഞ്ഞ ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്.