തന്നെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: വീണാ ജോര്‍ജ്
Friday, March 21, 2025 10:18 AM IST
തിരുവനന്തപുരം: ഡല്‍ഹി യാത്രാവിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ച് വീണാ ജോര്‍ജ്. തന്നെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്ന് മന്ത്രി പ്രതികരിച്ചു.
ആശാ സമരത്തില്‍ കേന്ദ്ര മന്ത്രി ജെ.പിനദ്ദയെ കാണാന്‍ അനുമതി തേടിയത് തെറ്റാണോ? വ്യാഴാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല.
അപ്പോയിൻമെന്റ് കിട്ടിയാല്‍ കാണും അല്ലെങ്കില്‍ നിവേദനം നല്കി മടങ്ങുമെന്നാണ് താന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുകയാണ്.
മാധ്യമങ്ങളോട് എല്ലാം പറയാന്‍ താന്‍ ബാധ്യസ്ഥയല്ല. തൊഴില്നയവുമായി ബന്ധപ്പെട്ട് പ്രകടനപത്രികയില്‍ പറഞ്ഞതെല്ലാം എല്‍ഡിഎഫ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെത്തിയ വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാതെ തിരികെ കേരളത്തിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.