കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് ബുധനാഴ്ച രാത്രി; വീണാ ജോർജിന്റെ വാദം തള്ളി കേന്ദ്രം
Friday, March 21, 2025 7:50 AM IST
ന്യൂഡൽഹി: ആശാ സമരം തുടരുന്നതിനിടെ ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.
ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നൽകിയെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയത്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ കൂടിക്കാഴ്ചക്ക് ഉടൻ അനുമതി നൽകിയേക്കില്ലെന്നാണ് വിവരം.