വിദ്യാർഥിനിയെ പിന്തുടർന്ന് ശല്യംചെയ്തു; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
Friday, March 21, 2025 1:13 AM IST
കോഴിക്കോട് വിദ്യാർഥിനിയെ പിന്തുടർന്ന് ശല്യംചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെ (35) ആണ് പിടികൂടിയത്.
കാരശേരി സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ഇയാള്‍ പിന്തുടരുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും വീടിന്റെ പരിസരത്ത് കറങ്ങുകയും ചെയ്തതായാണ് നാട്ടുകാര്‍ പറയുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.