മ​ല​പ്പു​റം: രേ​ഖ​ക​ളി​ല്ലാ​ത്ത 40 ല​ക്ഷം രൂ​പ​യു​മാ​യി കോ​ട്ട​ക്ക​ലി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ൽ. വേ​ങ്ങ​ര ഊ​ര​കം തോ​ട്ട​ശേ​രി യു​സു​ഫ് (52) ആ​ണ് പി‌​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ സ്‌​കൂ​ട്ട​റി​ല്‍ ക​വ​റി​ന​ക​ത്താ​യി 500 രൂ​പ​യു​ടെ നൂ​റ് എ​ണ്ണം വീ​ത​മു​ള്ള 80 കെ​ട്ടു​ക​ളാ​ക്കി​യാ​ണ് രേ​ഖ​യി​ല്ലാ​ത്ത പ​ണം സൂ​ക്ഷി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം ക​ട​ത്തു​ന്നെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കു​റ്റി​പ്പു​റം, കോ​ട്ട​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി വി​ത​ര​ണം ചെ​യ്യാ​ന്‍ വേ​ങ്ങ​ര സ്വ​ദേ​ശി ന​ല്‍​കി​യ പ​ണ​മാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​ണം ജി​ല്ല ട്ര​ഷ​റി​യി​ല്‍ അ​ട​ച്ചു.