ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Thursday, March 20, 2025 11:20 PM IST
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷ സ്വദേശി അഷ്പിൻ ചന്ദ്രനായിക്ക് ആണ് പിടിയിലായത്.
ആറ് കിലോ കഞ്ചാവാണ് ഇയാളുടെപക്കൽനിന്ന് പിടിച്ചെടുത്തത്. ഷാലിമാർ എക്സ്പ്രസിൽ ആണ് ഇയാൾ കഞ്ചാവുമായി സ്റ്റേഷനിൽ വന്നിറങ്ങിയത്.
റെയിൽവേ സംരക്ഷണ സേനയും എക്സൈസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.