ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച സ്ത്രീ പിടിയിൽ
Thursday, March 20, 2025 10:53 PM IST
കോട്ടയം: ബസിൽ വെച്ച് യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ. കോട്ടയം പാമ്പാടിയിൽ ആണ് സംഭവം.
നിരവധി മോഷണക്കേസിൽ പ്രതിയായ മിനി തോമസ് ആണ് പിടിയിലായത്. കൂരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവൻ തൂക്കമുള്ള മാലയാണ് മോഷണം പോയത്.
മോഷ്ടിച്ച മാല കോട്ടയത്തെ ജ്വല്ലറിയിൽ പ്രതി വിൽക്കുകയും ചെയ്തിരുന്നു. ഇവരെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.