തി​രു​വ​നന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ടയി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചു. ഈ ​മാ​സം 30 ന് ​ആ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി, സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ഥി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ക​ളമ​ശേ​രി പോ​ളി ടെ​ക്നി​ക് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ വ​ൻ ല​ഹ​രി വേ​ട്ട​യാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​ത്.

കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ അ​ട​വി​ക്കോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ എം. ​ആ​കാ​ശ് (21), ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി കാ​ട്ടു​കോ​യി​ക്ക​ൽ ആ​ദി​ത്യ​ന്‍ (20), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി പ​നം​ത​റ​യി​ൽ ആ​ർ. അ​ഭി​രാ​ജ് (21) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് പോ​ലീ​സ് ഹോ​സ്റ്റ​ലി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.