വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം; വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
Thursday, March 20, 2025 10:28 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 30 ന് ആണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
വിദ്യാർഥി, സാംസ്കാരിക സംഘടനാ പ്രതിനിഥികൾ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം കളമശേരി പോളി ടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരി വേട്ടയാണ് പോലീസ് നടത്തിയത്.
കൊല്ലം കുളത്തൂപ്പുഴ അടവിക്കോണത്ത് പുത്തൻവീട്ടിൽ എം. ആകാശ് (21), ആലപ്പുഴ കാർത്തികപ്പള്ളി കാട്ടുകോയിക്കൽ ആദിത്യന് (20), കൊല്ലം കരുനാഗപ്പള്ളി പനംതറയിൽ ആർ. അഭിരാജ് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് കിലോയോളം കഞ്ചാവാണ് പോലീസ് ഹോസ്റ്റലിൽനിന്നും പിടിച്ചെടുത്തത്.