അപവാദ പ്രചരണം; ജയൻ ചേർത്തലയ്ക്കെതിരേ നിയമനടപടിക്ക് നിർമാതാക്കളുടെ സംഘടന
Thursday, March 20, 2025 10:06 PM IST
കൊച്ചി: ജയൻ ചേർത്തലയ്ക്കെതിരേ നിയമനടപടിക്ക് സിനിമാ നിർമാതാക്കളുടെ സംഘടന. അപവാദ പ്രചരണത്തിനു മാപ്പ് പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമ നടപടി.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന ഹർജി നൽകി. എറണാകുളം സിജെഎം കോടതിയിലാണ് മാനനഷ്ട കേസ് നൽകിയിരിക്കുന്നത്.
താര സംഘടനയായ അമ്മ ഒരു കോടിയോളം രൂപ വിവിധ ഷോകളിലൂടെ പ്രൊഡ്യൂസേഴ്സ് അസോയിയേഷന് നല്‍കിയെന്ന് ജയൻ ചേർത്തല നേരത്തെ പറഞ്ഞിരുന്നു.
നിര്‍മാതാക്കളുടെ സംഘടനയെ പല കാലത്തും സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ അമിത പ്രതിഫലം വാങ്ങിയെന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും ജയന് ചേര്‍ത്തല വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചിരുന്നു.