സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ചു; സർക്കാർ ഉത്തരവിറക്കി
Thursday, March 20, 2025 9:49 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
12 ശതമാനത്തിൽനിന്ന് 15 ശതമാനമായാണ് വർധിപ്പിച്ചത്. ഏപ്രിൽ മുതൽ വർധന പ്രാബല്യത്തിൽവരും.
ഡിഎ വർധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.