കണ്ണൂരിൽ ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊന്നു; ഒരാൾ കസ്റ്റഡിയിൽ
Thursday, March 20, 2025 9:18 PM IST
കണ്ണൂർ: ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊന്നു. കണ്ണൂർ കൈതപ്രത്താണ് സംഭവം. രാധാകൃഷ്ണൻ (49) എന്നയാളാണ് മരിച്ചത്.
നിർമാണത്തിലിരിക്കുന്ന രാധാകൃഷ്ണന്റെ വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ഥലത്തുനിന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പടവ് സ്വദേശി സന്തോഷ് ആണ് പിടിയിലായത്. നിർമാണ കാരാറുകാരനാണ് പിടിയിലായ സന്തോഷ്.
ഇയാൾക്ക് നാടൻ തോക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ ലൈസൻസ് ഉണ്ട് എന്നാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.