ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട തുടരുന്നു; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 30 ആയി
Thursday, March 20, 2025 8:53 PM IST
റായ്പൂര്‍: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 30 ആയി. ബീജാപ്പുരിൽ 26 മാവോയിസ്റ്റുകെളെയും കാങ്കറിൽ നാല് മാവോയിസ്റ്റുകളെയുമാണ് വധിച്ചത്.
തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ദൗത്യത്തിനിടെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്.
മാവോയിസ്റ്റുകൾക്കെതിരേയുള്ള നടപടിയിൽ സുരക്ഷാസേനാംഗങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദനങ്ങള്‍ നേര്‍ന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്നും ഷാ എക്സില്‍ കുറിച്ചു.