നാദാപുരത്ത് ജൂനിയർ വിദ്യാർഥിക്ക് മർദനം; നാല് പ്ലസ് ടു വിദ്യാർഥികൾക്കെതിരേ കേസ്
Thursday, March 20, 2025 8:34 PM IST
നാദാപുരം: പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ നാല് പ്ലസ് ടു വിദ്യാർഥികൾക്കെതിരേ കേസെടുത്തു. പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്.
പേരോട് എംഐഎം എച്ച്എസ്എസിൽ ആണ് സംഭവം. ജൂനിയർ വിദ്യാർഥി ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും ആരോപിച്ചായിരുന്നു മർദനം.
കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തതായാണ് പരാതി. പരിക്കേറ്റ കുട്ടി ചികിത്സ തേടി.