പി.വി. അൻവറിന് വിവരം ചോർത്തി നൽകി; ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Thursday, March 20, 2025 7:25 PM IST
തിരുവനന്തപുരം: പി.വി. അൻവറിന് കേസിന്റെ വിവരം ചോർത്തി നൽകിയതിന് ഡിവൈഎസ്പി എം.ഐ. ഷാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെയാണ് നടപടി. ഇതോടൊപ്പം മദ്യപിച്ച് വണ്ടിയോടിച്ച ഡിവൈഎസ്പിയെയും സസ്പെൻഡുചെയ്തു.
സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിൽകുമാറിനെയാണ് സസ്പെൻഡുചെയ്തത്. ആലപ്പുഴയിൽ മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ചതിനാണ് നടപടി.