കുടിവെള്ളത്തെ ചൊല്ലി തർക്കം; കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അനന്തരവൻമാർ തമ്മിൽ വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു
Thursday, March 20, 2025 6:18 PM IST
ഭഗൽപുർ: കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരനെ വെടിവച്ച് കൊന്നു. ബിഹാറിലെ ഭഗൽപുരിൽ ആണ് സംഭവം.
വിശ്വജിത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനായ ജയ്ജീത് ആണ് വെടിയുതിർത്തത്. സംഘർഷത്തിൽ പരിക്കേറ്റ ജയ്ജീത് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളത്തെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടകുകയായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം വെടിയുതിർക്കുകയുമായിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്യുടെ അനന്തരവൻമാരാണ് ഇരുവരും.