ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു
Thursday, March 20, 2025 5:21 PM IST
കണ്ണൂർ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. അനുപമ എന്ന യുവതിക്കാണ് പരിക്കേറ്റത്.
തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരിയാണ് ഇവർ. ഭർത്താവ് അനുരൂപിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബാങ്കിൽ കയറിയാണ് ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്.
വാക്കുതർക്കത്തിനിടെ ഭർത്താവ് കൈയിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് ഇവരെ വെട്ടുകയായിരുന്നു. യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.