പാലക്കാട്ട് ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ
Thursday, March 20, 2025 4:22 PM IST
പാലക്കാട്: ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ. തൃച്ചി സ്വദേശിയായ മുരുകേശനാണ് പിടിയിലായത്.
ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ബൈക്ക് ആണ് ഇയാൾ മോഷ്ടിച്ചത്. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് വാഹനവും കണ്ടെത്തി. പ്രതിയെയും വാഹനവും കോടതിയിൽ ഹാജരാക്കി.