ജെ.പി.നദ്ദയെ കാണാന്‍ അനുമതി ലഭിക്കാതെ വീണാ ജോര്‍ജ്
Thursday, March 20, 2025 4:00 PM IST
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കാണാന്‍ അനുമതി ലഭിക്കാതെ വീണാ ജോര്‍ജ്.ആശാപ്രവർത്തകരുടെ നിരാഹാര സമരത്തിനിടെയാണ് വീണ ജോർജ് ഇന്ന് ഡൽഹിയിലെത്തിയത്.
ബുധനാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയോട് വിഷയം ഉന്നയിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ബുധനാഴ്ച മാത്രമാണ് ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് മന്ത്രി സമയം തേടിയത്. പാർലമെന്റ് സമ്മേളനവും നടക്കുന്നതിനാൽ കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതിയും ലഭിച്ചിട്ടില്ല.
കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായില്ലെങ്കിൽ നിവേദനം നൽകുമെന്നും സമരത്തിൽ സംസ്ഥാന സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തെന്നുമായിരുന്നു രാവിലെ വീണാ ജോർജ് ഡൽഹിയിൽ പ്രതികരിച്ചത്.
അതേസമയം ക്യൂബൻ ഉപപ്രധാനമന്ത്രിയെയും സംഘത്തെയും കാണലാണ് വീണാ ജോർജ് ഡൽഹിയിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടി. ഈ പരിപാടിയിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.